പിന്നിൽനിന്നെത്തി ചെൽസി
01:58 AM Apr 15, 2018 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ രണ്ടു ഗോളിനു പിന്നിൽനിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച് സതാംപ്ടണിനെതിരേ ചെൽസി ജയം സ്വന്തമാക്കി. ഒലിവർ ഗിറൂ (70, 78 മിനിറ്റുകൾ), എഡിൻ ഹസാഡ് (75-ാം മിനിറ്റ്) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. ഡസൻ ടെഡിക് (21-ാം മിനിറ്റ്), ജൻ ബെഡ്നാർക് (60-ാം മിനിറ്റ്) എന്നിവർ ആതിഥേയർക്കായി ലക്ഷ്യംകണ്ടു. മറ്റു മത്സരങ്ങളിൽ ബേണ്‍ലി, ക്രിസ്റ്റൽപാലസ് എന്നിവ ജയിച്ചു.