ബാഴ്സലോണയ്ക്കു ജയം
01:58 AM Apr 15, 2018 | Deepika.com
ബാഴ്സലോണ: സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് വലൻസിയയ്ക്കെതിരേ 2-1ന്റെ ജയം. ലൂയിസ് സുവാരസ് (15-ാം മിനിറ്റ്), സാമുവൽ ഉംറ്റിറ്റി (51-ാം മിനിറ്റ്) എന്നിവർ ബാഴ്സയ്ക്കായി ഗോൾ നേടി. ഡാനിയേൽ പജേറോ (87-ാം മിനിറ്റ്, പെനാൽറ്റി) വലൻസിയയ്ക്കായി ഗോൾ മടക്കി. മറ്റൊരു മത്സരത്തിൽ സെവിയ്യയും വിയ്യാറയലും 2-2 സമനിലയിൽ പിരിഞ്ഞു.