സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നല്കുന്ന സ്വീഡിഷ് അക്കാഡമിയിൽ ലൈംഗികാരോപണത്തെത്തുടർന്ന് ചേരിപ്പോര്. അക്കാദമിയിൽ അംഗമായ കാതറീന ഫ്രോസ്റ്റ്സണിന്റെ ഫ്രഞ്ചുകാരനായ ഭർത്താവ് ഴാങ് ക്ലോഡ് അർനോയ്ക്കെതിരേയാണ് ആരോപണങ്ങൾ. 18 സ്ത്രീകൾ ആരോപണം ഉന്നയിച്ചു. ഇതേത്തുടർന്ന് അക്കാഡമിയുടെ സ്ഥിരം സെക്രട്ടറി സാറ ഡാനിയസ് വ്യാഴാഴ്ച രാജിവച്ചു. പകരം സാഹിത്യകാരനും പ്രഫസറുമായ ആൻഡേഴ്സ് ഓൾസണിന് താത്കാലിക ചുമതല നല്കി.
അക്കാഡമിയുടെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേല്പിച്ച സംഭവത്തിൽ അംഗങ്ങൾ രണ്ടു ചേരികളിലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.
അക്കാഡമിയുടെ പ്രതിച്ഛായയ്ക്ക് ഏറെ മങ്ങലേല്പിച്ച സംഭവത്തിൽ അംഗങ്ങൾ രണ്ടു ചേരികളിലാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.