+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വകാര്യ വിവരങ്ങൾ ചോദിക്കേണ്ട, പറയില്ലെന്നു സുക്കർബർഗ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ സെ​​​ന​​​റ്റ് സ​​​മി​​​തി​​​ക്ക് ത​​​ന്‍റെ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഫേ​​​സ്ബു​​​ക് മേ​​​ധാ​​​വി മാ
സ്വകാര്യ വിവരങ്ങൾ ചോദിക്കേണ്ട, പറയില്ലെന്നു സുക്കർബർഗ്
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ സെ​​​ന​​​റ്റ് സ​​​മി​​​തി​​​ക്ക് ത​​​ന്‍റെ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്ന് ഫേ​​​സ്ബു​​​ക് മേ​​​ധാ​​​വി മാ​​​ർ​​​ക് സു​​​ക്ക​​​ർ​​​ബ​​​ർ​​​ഗ്. ഡേ​​​റ്റാ ചോ​​​ർ​​​ച്ച വി​​​വാ​​​ദ​​​ത്തി​​​ൽ മൊ​​​ഴി ന​​​ല്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സു​​​ക്ക​​​ർ​​​ബ​​​ർ​​​ക്ക് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സെ​​​ന​​​റ്റി​​​ന്‍റെ ഹൗ​​​സ് എ​​​ന​​​ർ​​​ജി ആ​​​ൻ​​​ഡ് കോ​​​മേ​​​ഴ്സ് സ​​​മി​​​തി​​​ക്കു മു​​​ന്പാ​​​കെ​​​യാ​​​ണ് സു​​​ക്ക​​​ർ​​​ബ​​​ർ​​​ഗ് ചൊ​​വ്വാ​​ഴ്ച മൊ​​​ഴി ന​​​ല്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​ രാ​​​ത്രി ഏ​​​തു ഹോ​​​ട്ട​​​ലി​​​ലാ​​​ണു താമസിച്ച​​​തെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ആ​​​ർ​​​ക്കൊ​​​ക്കെ മെ​​​സേ​​​ജ് അ​​​യ​​​ച്ചു​​​വെ​​​ന്നും വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​മോ​​​യെ​​​ന്ന് സെ​​​ന​​​റ്റ​​​ർ ഡി​​​ക് ഡ​​​ർ​​​ബി​​​ൻ ചോ​​​ദി​​​ച്ചു. പ​​​റ്റി​​​ല്ലെ​​​ന്ന് സു​​​ക്ക​​​ർ​​​ബ​​​ർ​​​ഗ് മ​​​റു​​​പ​​​ടി ന​​​ല്കി. സ്വ​​​കാ​​​ര്യ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്തി​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​മാ​​​ണ് സു​​​ക്ക​​​ർ​​​ബ​​​ർ​​​ഗ് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തെ​​​ന്ന് സെ​​​ന​​​റ്റ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഡേ​​​റ്റ​​​ചോ​​​ർ​​​ച്ച വി​​​വാ​​​ദം ആ ​​​അ​​​വ​​​കാ​​​ശ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കേം​​​ബ്രി​​​ജ് അ​​​ന​​​ല​​​റ്റി​​​ക്ക 870 ല​​​ക്ഷം ഫേ​​​സ്ബു​​​ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് ഫേ​​​സ്ബു​​​ക്ക് മേ​​ധാ​​വി​​യെ സെ​​​ന​​​റ്റ് സ​​​മി​​​തി വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്. തെ​​റ്റുപ​​റ്റി​​യെ​​ന്നു പറഞ്ഞ സു​​ക്ക​​ർ​​ബ​​ർ​​ഗ് സെ​​ന​​റ്റം​​ഗ​​ങ്ങ​​ളോ​​ടു മാ​​പ്പു ചോ​​ദി​​ച്ചു. തന്‍റെ സ്വകാര്യ വിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർ ത്തിയെന്നു ര​​ണ്ടാം​​ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ​​ നല്കിയ മൊ​​ഴി​​യിൽ സു ക്കർബർഗ് പറഞ്ഞു.