കയ്റോ: ഈജിപ്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് തിങ്കളാഴ്ച ആരംഭിക്കും. ത്രിദിന വോട്ടിംഗ് 28നു സമാപിക്കും.രണ്ടാമൂഴത്തിനു വേണ്ടി മത്സരിക്കുന്ന പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുടെ വിജയം ഉറപ്പാണ്.
ഏക എതിരാളി മൂസാ മുസ്തഫ മൂസായുടെ പേരു പോലും പലരും കേട്ടിട്ടില്ല. തനിക്ക് എതിരേ മത്സരിക്കാൻ കൂടുതൽ പേർ മുന്നോട്ടുവരാത്തത് തന്റെ കുഴപ്പമല്ലെന്ന് 63കാരനായ മുൻ സൈനിക മേധാവി അൽസിസി ടിവി അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞതവണ പോളിംഗ് ശതമാനം 37 ആയിരുന്നു.
ഇതിനിടെ ഇന്നലെ അലക്സാണ്ട്റിയ നഗരത്തിൽ കാർബോംബ് സ്ഫോടനത്തിൽ പോലീസ് ഓഫീസർ ഉൾപ്പെടെ രണ്ടു പേർ മരിച്ചു. അലക്സാണ്ട്രിയ സുരക്ഷാ ഡയറക്ടറേറ്റ് മേധാവിയെ വധിക്കാനായിരുന്നു അക്രമികളുടെ ലക്ഷ്യമെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു.