മാഡ്രിഡ്: കാറ്റലോണിയൻ വിഘടനവാദികളായ 25 പേരെ വിചാരണ ചെയ്യണമെന്ന സ്പാനിഷ് സുപ്രീംകോടതി നിർദേശത്തെത്തുടർന്നു കാറ്റലോണിയയിൽ ജനക്കൂട്ടം പോലീസുമായി ഏറ്റുമുട്ടി.
ബാഴ്സലോണയിലെ ഫെഡറൽ മന്ദിരത്തിലേക്ക് ഇരച്ചുകയറിയ പ്രകടനക്കാർക്കു നേരേ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ 20 പേർക്കു പരിക്കേറ്റു. കാറ്റലോണിയയുടെ മറ്റു ഭാഗങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.