വേ​ഗ​രാ​ജ പോ​രാ​ട്ടം

12:41 AM Mar 25, 2018 | Deepika.com
മെ​​ൽ​​ബ​​ണ്‍: സ​​ർ​​ക്യൂ​​ട്ടി​​ൽ തീ​​പ്പൊ​​രി ചി​​ത​​റി​​ച്ച് ഇ​​ന്നു മു​​ത​​ൽ വേ​​ഗ​​രാ​​ജ പോ​​രാ​​ട്ടം. ഫോ​​ർ​​മു​​ല വ​​ണ്‍ (എ​​ഫ് വ​​ണ്‍) കാ​​റോ​​ട്ട മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്ന് തു​​ട​​ക്കം കു​​റി​​ക്കും. കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​നു വേ​​ഗ​​രാ​​ജ​​ക്ക​ന്മാ​രു​ടെ കാ​ൽ ആ​​ക്സി​ലറേറ്റിൽ അ​മ​രു​ന്പോ​ൾ വേ​​ഗ​​ത​​യെ സ്നേ​​ഹി​​ക്കു​​ന്ന ആ​​രാ​​ധ​​ക​​രു​​ടെ മ​​ന​​സി​​ൽ പെ​​രു​​ന്പ​​റ മു​​ഴ​​ങ്ങും. സീ​​സ​​ണി​​ലെ ആ​​ദ്യ എ​​ഫ് വ​​ണ്‍ ആ​​യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഗ്രാ​​ൻ​​പ്രീ ഇ​​ന്ന് മെ​​ൽ​​ബ​​ണി​​ൽ ന​​ട​​ക്കും. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ 10.45നാ​​ണ് മ​​ത്സ​​രം. ഇ​​ന്ന​​ലെ ന​​ട​​ന്ന പോ​​ൾ​​പൊ​​സി​​ഷ​​ൻ (ഫൈ​​ന​​ൽ റേ​​സി​​ൽ ഏ​​റ്റ​​വും മു​​ന്നി​​ൽ ആ​​രെ​​ന്നു നി​​ർ​​ണ​​യി​​ക്കു​​ന്ന മ​​ത്സ​​രം) പോ​​രാ​​ട്ട​​ത്തി​​ൽ മെ​​ഴ്സി​​ഡ​​സി​​ന്‍റെ ഇം​ഗ്ലീ​​ഷ് ഡ്രൈ​​വ​​ർ ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍ വി​​ജ​​യി​​ച്ചി​​രു​​ന്നു.

സീ​​സ​​ണി​​ൽ 21 ഗ്രാ​​ൻ​​പ്രീ​​ക​​ളാ​​ണു​​ള്ള​​ത്. ഓ​​സ്ട്രേ​​ലി​​യ​​ൻ ഗ്രാ​​ൻ​​പ്രീ​​ക്കു​ശേ​​ഷം ബ​​ഹ​​റി​​ൻ ഗ്രാ​​ൻ​​പ്രീ ന​​ട​​ക്കും. ഏ​​പ്രി​​ൽ എ​​ട്ടി​​നാ​​ണ് ബ​​ഹ​​റി​​ൻ ഗ്രാ​​ൻ​​പ്രീ ഫൈ​​ന​​ൽ റേ​​സ്. ചൈ​​നീ​​സ്, അ​​സ​​ർ​​ബൈ​​ജാ​​ൻ ഗ്രാ​​ൻ​​പ്രീ​​ക​​ളും ഏ​​പ്രി​​ലി​​ലാ​​ണ്. ജൂ​​ലൈ​​യി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം പോ​​രാ​​ട്ടം ന​​ട​​ക്കു​​ന്ന​​ത്. ഓ​​സ്ട്രി​​യ​, ബ്രി​​ട്ടീ​​ഷ്, ജ​​ർ​​മ​​ൻ, ഹ​​ംഗേ​​റി​​യ​​ൻ ഗ്രാ​​ൻ​​പ്രീ​​ക​​ൾ ജൂ​​ലൈ​​യി​​ൽ അ​​ര​​ങ്ങേ​​റും. ന​​വം​​ബ​​ർ 25ന് ​​അ​​ബു​​ദാ​​ബി ഗ്രാ​​ൻ​​പ്രീ​​യോ​​ടെ​​യാ​​ണ് സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കു​​ക.

ഹാ​​മി​​ൽ​​ട്ട​​ണ്‍, വെ​​റ്റ​​ൽ, ബോ​​ട്ടാ​​സ്...

നി​​ല​​വി​​ലെ വേ​​ഗ​​രാ​​ജാ​​വാ​​ണ് ലൂ​​യി​​സ് ഹാ​​മി​​ൽ​​ട്ട​​ണ്‍. നാ​​ലാ​​മ​​ത്തെ എ​​ഫ് വ​​ണ്‍ കി​​രീ​​ട​​മാ​​ണ് ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഹാ​​മി​​ൽ​​ട്ട​​ണ്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഫെ​​രാ​​രി​​യു​​ടെ ജ​​ർ​​മ​​​​ൻ ഡ്രൈ​​വ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വെ​​റ്റ​​ലാ​​ണ് ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ ര​​ണ്ടാ​​മ​​ൻ. മൂ​​ന്നാ​​മ​​ൻ മെ​​ഴ്സി​​ഡ​​സി​​ന്‍റെ ഫി​​ൻ​​ല​​ൻ​​ഡ് ഡ്രൈ​​വ​​ർ വാ​​ൽ​​തേ​​രി ബോ​​ട്ടാ​​സും.

നാ​​ല് ത​​വ​​ണ വീ​​തം ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ക​​ര​​സ്ഥ​​മാ​​ക്കി​​യ ഹാ​​മി​​ൽ​​ട്ട​​ണും വെ​​റ്റ​​ലും ത​​മ്മി​​ലാ​​വും ഇ​​ത്ത​​വ​​ണ​​ത്തെ​​യും പ്ര​​ധാ​​ന കി​​രീ​​ട​​പോ​​രാ​​ട്ടം. 2008, 2014, 2015, 2017 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​ണ് ഹാ​​മി​​ൽ​​ട്ട​​ണ്‍ എ​​ഫ് വ​​ണ്‍ ചാ​​ന്പ്യ​​നാ​​യ​​ത്.

2010 മു​​ത​​ൽ തു​​ട​​ർ​​ച്ച​​യാ​​യി നാ​​ല് ത​​വ​​ണ ചാ​​ന്പ്യ​​നാ​​യി ച​​രി​​ത്രം സൃ​​ഷ്ടി​​ച്ച താ​​ര​​മാ​​ണ് വെ​​റ്റ​​ൽ.
ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ വെ​​റ്റ​​ലാ​​യി​​രു​​ന്നു ജ​​യി​​ച്ച​​ത്. എ​​ന്നാ​​ൽ, ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തി​​യ ഹാ​​മി​​ൽ​​ട്ട​​ണ്‍ കി​​രീ​​ടം ക​​ര​​സ്ഥ​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു.