കൊച്ചി: ഫെബ്രുവരിയിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന മത്സരം കേരളത്തിൽ നടത്താൻ ആവശ്യപ്പെടാന്‍ കെസിഎ തീരുമാനം. നവംബറിൽ സംസ്ഥാനത്തു മഴക്കാലമാണ്. ഇതുമൂലം കളി തടസപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യ-വിൻഡീസ് മത്സരം മാറ്റണമെന്നു ബിസിസിഐയോട് പറയാനാവില്ല. എങ്കിലും മഴ ചതിച്ചാലോ എന്ന ആശങ്ക നിലനിൽക്കുന്നു. അതുകൊണ്ടു കേരളത്തിനു ഫെബ്രുവരിയിൽ ഒരു മത്സരം അനുവദിക്കണമെന്ന ആവശ്യം ബിസിസിഐയോട് ഉന്നയിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് റോങ്ക്ളിൻ ജോണ്‍ പറഞ്ഞു.
ഓസ്ട്രേലിയൻ ടീമിന്റെ പര്യടനവേദികൾ സംബന്ധിച്ച് ഇതിനകം തീരുമാനമായിട്ടുണ്ട്. വേദി ലഭിച്ച അസോസിയേഷനുകൾ സമ്മതിച്ചാൽ മാത്രമേ ഇനി കേരളത്തിനു സാധ്യത തെളിയൂ. ഇന്ത്യ-വിൻഡീസ് മത്സരം വിട്ടു കൊടുത്തു ഫെബ്രുവരിയിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം വാങ്ങാനുള്ള നീക്കമാണു കെസിഎ നടത്തുന്നത്.
ഇന്ത്യ-ഓസീസ് മത്സരത്തിനായി കെസിഎ
12:33 AM Mar 25, 2018 | Deepika.com