കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷൻ വാർഷിക അവാർഡുകൾ വിതരണം ചെയ്തു. നവതി ആഘോഷിക്കുന്ന കേരള ക്രിക്കറ്റ് ഇതിഹാസ താരമായിരുന്ന രവിയച്ചനെ ആദരിച്ചു. കേരള ക്രിക്കറ്റിനു നല്കിയ സംഭാവനകൾ പരിഗണിച്ച് കെ. സത്യേന്ദ്രൻ ആജീവനാന്ത പുരസ്്കാരത്തിന് അർഹനായി.
ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്്കാരം സൽമാൻ നിസാറിനും അണ്ടർ 19 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള അംഗീകാരം സിജോമോൻ ജോസഫ്, റോഹൻ എസ്. കുന്നുമ്മൽ, ഡാരിൽ എസ്. ഫെരാറിയോ എന്നിവർക്കും സമ്മാനിച്ചു.
മികച്ച സ്പിന്നറിനുള്ള രവി അച്ചൻ പുരസ്്കാരം സിജോമോൻ ജോസഫിനും, മികച്ച ബാറ്റ്സ്മാനുള്ള രമേഷ് തന്പാൻ സ്മാരക പുരസ്്കാരം റോഹൻ എസ്. കുന്നുമ്മലിനും, മികച്ച ഫാസ്റ്റ് ബൗളറിനുള്ള ഡോ. സി.കെ. ഭാസ്കർ അവാർഡ് ബേസിൽ തന്പിക്കും, മികച്ച വിക്കറ്റ് കീപ്പറിനുള്ള അവാർഡ് മുഹമ്മദ് അസറുദീനും സമ്മാനിച്ചു. വുമണ്‍ ക്രിക്കറ്റർക്കുള്ള പുരസ്കാരം എസ്. സജ്നയ്ക്കും ജൂണിയർ വിഭാഗത്തിലെ വുമണ്‍ ക്രിക്കറ്റർക്കുള്ള പോൾ പള്ളിയത്തു പുരസ്കാരം മിന്നു മണിക്കും സമ്മാനിച്ചു.
കെസിഎ അവാർഡുകൾ വിതരണം ചെയ്തു
12:33 AM Mar 25, 2018 | Deepika.com