ബംഗളൂരു: പരിക്കേറ്റ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം നഥാൻ കൗൾട്ടർ നീൽ ഐപിഎൽ 11-ാം എഡിഷനിൽ കളിക്കില്ല. പകരം ന്യൂസിലൻഡ് ഓൾറൗണ്ടർ കോറി ആൻഡേഴ്സണെ ബംഗളൂരു ടീമിലെത്തിച്ചു. ഓസീസ് ഫാസ്റ്റ് ബൗളറായ നഥാനെ മാറ്റി ആൻഡേഴ്സണെ ടീമിലെത്തിക്കാൻ ഐപിഎൽ ടെക്നിക്കൽ കമ്മിറ്റി അനുമതി നൽകി.
രജിസ്റ്റേർഡ് ആൻഡ് അവൈലിബിൾ പ്ലെയർ പൂൾ അടിസ്ഥാനത്തിലാണ് ബംഗളൂരുവിന് പകരക്കാരനെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചത്. അടിസ്ഥാന വിലയായിരുന്ന രണ്ട് കോടി രൂപയ്ക്കാണ് ബംഗളൂരു ആൻഡേഴ്സനെ നേടിയത്.
നീലിനു പകരം ആൻഡേഴ്സണ്
12:33 AM Mar 25, 2018 | Deepika.com