ന്യൂഡൽഹി: ദളിതർക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ ലളിതമാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരേ കോൺഗ്രസിന്റെ പ്രതിഷേധം. സത്യസന്ധരായ ഉദ്യോഗസ്ഥരെ ദളിത്പീഡനക്കേസുകളിൽപ്പെടുത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതി ഉത്തരവ്.
എന്നാൽ ഇതുസംബന്ധിച്ച കേസ് കേന്ദ്രസർക്കാർ ശരിയായ രീതിയിൽ കോടതിയുടെ മുന്പിലെത്തിച്ചില്ലെന്നാണു പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരുടെ ആക്ഷേപം. പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലാണു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പ്രതിഷേധവുമായെത്തിയത്.