ബിഹാർഷരീഫ്: ബിഹാറിൽ അനധികൃത പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. മൂന്നു കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. 18 പേർക്കു പരിക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമാണ്. നളന്ദ ജില്ലയിലായിരുന്നു അപകടം.