മുംബൈ: ബോളിവുഡ് നടി സീനത്ത് അമനെ പീഡിപ്പിച്ച കേസിൽ വ്യവസായി സർഫറാസിനെ (അമൻ ഖന്ന) വ്യാഴാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തു. 15 കോടിരൂപയിലധികം പ്രതി തട്ടിച്ചെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ജൂഹു പോലീസ് സ്റ്റേഷനിൽ നടി നല്കിയ പരാതിയെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയെന്നും ഡിസിപി ക്രൈം നിസാർ തന്പോലി പറഞ്ഞു.