ഡമാസ്കസ്: സിറിയയിലെ ഈസ്റ്റേൺ ഗൂട്ടാ മേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 37 സിവിലിയന്മാർ കൊല്ലപ്പെട്ടു. വിമതരുടെ കൈയിൽനിന്ന് ഈസ്റ്റേൺഗൂട്ടായുടെ ഭൂരിഭാഗം പ്രദേശവും അസാദിന്റെ സൈനികർ തിരിച്ചുപിടിച്ചു.
വ്യാഴാഴ്ചയ്ക്കുശേഷം അൽ അഹ്റാർ അൽഷാം ഗ്രൂപ്പിലെ 1800 തീവ്രവാദികൾ ഈസ്റ്റേൺ ഗൂട്ടായിലെ ഹരസ്തായിൽനിന്ന് ഒഴിഞ്ഞുപോയെന്ന് റഷ്യ അറിയിച്ചു. തീവ്രവാദികൾക്കും കുടുംബാംഗങ്ങൾക്കും സുരക്ഷിത പാത ഒരുക്കിയിരുന്നു. പ്രത്യേക ബസുകളിൽ ഇഡ്ലിബ് പ്രവിശ്യയിലേക്കാണ് ഇവരെ അയച്ചത്.