ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലോസ് ആഞ്ചലസ് ഗാലക്സിയിലേക്ക് കൂടുമാറുന്നു. കഴിഞ്ഞ ഏപ്രിലിനുശേഷം ഏഴു തവണമാത്രമാണ് ഇബ്ര കളത്തിലിറങ്ങിയത്. മുപ്പത്തിയാറുകാരനായ സ്വീഡിഷ് താരം യുണൈറ്റഡിനായി 53 മത്സരങ്ങളിൽനിന്ന് 29 ഗോളുകൾ നേടിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇബ്രാഹിമോവിച്ച് ഗാലക്സിയിലേക്ക് മാറുന്ന വിവരം പുറത്തുവിട്ടത്. ‘യുണൈറ്റഡിനൊപ്പം രണ്ട് മനോഹര സീസണുകൾക്ക് അവസാനം, മാറ്റത്തിനുള്ള സമയമായി’- സ്ട്രൈക്കർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സീസണ് അവസാനത്തോടെ ഇബ്രാഹിമോവിച്ച് ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്ന് ഈ മാസാദ്യം യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീഞ്ഞോ പറഞ്ഞിരുന്നു. 2016ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽനിന്നാണ് ഇബ്ര യുണൈറ്റഡിൽ എത്തിയത്.
ഇബ്രാഹിമോവിച്ച് ഗാലക്സിയിലേക്ക്
01:12 AM Mar 24, 2018 | Deepika.com