ടെഹ്റാൻ: ഇറാൻ എഴുത്തുകാരനും തത്വശാസ്ത്രജ്ഞനുമായ ദാരിയുഷ് ഷായഗെൻ(83)അന്തരിച്ചു. പാശ്ചാത്യ തത്വശാസ്ത്രത്തിന്റെ മേൽക്കോയ്മയെ ചോദ്യം ചെയ്ത് മുസ്ലിം ലോകത്തെയും ആധുനികതയെയും പ്രതിപാദ്യവിഷയമാക്കി രചിച്ച കൾച്ചറൽ ഷിസോഫ്രീനിയ എന്ന പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
പാരീസിലെ സോർബോൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റു നേടിയ അദ്ദേഹത്തിനു സംസ്കൃതത്തിലും അവഗാഹമുണ്ടായിരുന്നു. ലാൻഡ് ഓഫ് മിറാഷ് എന്ന ഫ്രഞ്ചു നോവലിന് അഡെൽഫ് അവാർഡ് ലഭിച്ചു. അന്യനെ അംഗീകരിക്കുന്നതും ഈഗോയെ മെരുക്കുന്നതുമാണു സഹിഷ്ണുതയെന്നു ചൂണ്ടിക്കാട്ടിയ ഷായഗെൻ താൻ തത്വജ്ഞാ നിയല്ലെന്നും സ്വതന്ത്ര ചിന്തകൻ മാത്രമാണെന്നും വ്യക്തമാക്കുകയുണ്ടായി.