ലക്നോ: യുപിയിൽ പത്തു രാജ്യസഭാ സീറ്റുകളിലേക്ക് ഇന്നു തെരഞ്ഞെടുപ്പ്. പതിനൊന്നു സ്ഥാനാർഥികൾ രംഗത്തുള്ളതാണു തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. എട്ടു സീറ്റുകളിൽ ബിജെപിക്ക് ജയിക്കാനാകും. ഒരു സീറ്റ് സമാജ്വാദി പാർട്ടിക്കും ലഭിക്കും.
അവശേഷിക്കുന്ന ഒരു സീറ്റാണു നിർണായകമാകുന്നത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ഉൾപ്പെടെയുള്ളവരാണു മത്സരിക്കുന്നത്. പശ്ചിമബംഗാൾ, കർണാടക, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഇന്നു തെരഞ്ഞെടുപ്പ് നടക്കുക. വി. മുരളീധരൻ ഉൾപ്പെടെ 33 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.