ന്യൂഡൽഹി: യുദ്ധക്കപ്പലിൽനിന്നു വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ആണവമിസൈൽ രാജസ്ഥാനിലെ പൊഖ്റാനിൽനിന്ന് ഇന്നലെ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണവിഭാഗവും ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്റാതും സംയുക്തമായാണ് മിസൈൽ രൂപകല്പന ചെയ്തത്. ശബ്ദത്തേക്കാൾ മൂന്നുമടങ്ങ് വേഗമുണ്ട്. ദൂരപരിധി 290 കിലോമീറ്ററാണ്. പരീക്ഷണവിജയത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഗവേഷണസംഘത്തെ അഭിനന്ദിച്ചു.