ന്യൂഡൽഹി: ഇസ്ലാമിക് ഭീകരർ ഇറാക്കിൽ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടുവെന്ന വൈകിയ വെളിപ്പെടുത്തലിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരേ രാജ്യസഭയിൽ അവകാശലംഘന നോട്ടീസ് നല്‍കാനൊരുങ്ങി കോൺഗ്രസ്. തെറ്റായ വിവരങ്ങൾ നല്കി സുഷമ നാലു വർഷം പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എംപിമാരായ അംബിക സോണി, പ്രതാപ് ബജ്വ, ഷംഷേർ സിംഗ് ഡുല്ലോ എന്നിവർ ആരോപിച്ചു.