സിഡ്നി: ഐഎസ്എസ്എഫ് ജൂണിയർ ഷൂട്ടിംഗ് ലോകകപ്പിന്റെ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ഇളവേനിൽ വാളരിവനു സ്വർണം. ലോകറിക്കാർഡ് മറികടന്ന പ്രകടനത്തോടെയാണ് ഇളവേനിൽ ഫൈനലിനു യോഗ്യത നേടിയത്.
വ്യക്തിഗത സ്വർണത്തിനുപുറമെ 10 മീറ്റർ എയർ റൈഫിളിൽ ടീം വിഭാഗത്തിൽ ശ്രേയ അഗർവാൾ, സീന ഖിട്ട എന്നിവർക്കൊപ്പവും ഇളവേനിൽ സ്വർണം നേടി. ലോകകപ്പിന്റെ ഫൈനലിൽ ആദ്യമായെത്തിയ ഇളവേനിൽ, 249.8 പോയിന്റ് നേടിയാണ് സ്വർണത്തിൽ മുത്തമിട്ടത്. യോഗ്യത ഘട്ടത്തിൽ 631.4 പോയിന്റ് നേടിക്കൊണ്ട് ലോക റിക്കാർഡ് മറികടന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ചൈനീസ് തായ്പേയുടെ ലിൻ യിംഗ് ഷിനു വെള്ളിയും ചൈനയുടെ വാംഗ് സെറു വെങ്കലവും നേടി.
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ അർജുൻ ബബുത വെങ്കലം നേടി.
ജൂണിയർ ഷൂട്ടിംഗ് ലോകകപ്പ്: സുവർണ താരമായി ഇളവേനിൽ വാളരിവൻ
12:19 AM Mar 23, 2018 | Deepika.com