പത്ത് കഴിഞ്ഞവർക്കായി വോളി സെലക്ഷൻ
12:19 AM Mar 23, 2018 | Deepika.com
കോട്ടയം: പത്താം ക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികൾക്ക് ചങ്ങനാശേരി അസംപ്ഷൻ കോളജ് നടത്തുന്ന വോളിബോൾ സെലക്ഷൻ ക്യാന്പിൽ പങ്കെടുക്കാൻ അവസരം. ദേശീയ, സംസ്ഥാന ചാന്പ്യൻഷിപ്പുകളിൽ പങ്കെടുത്തവർക്കു പുറമേ വോളിബോളിൽ താത്പര്യമുള്ള 173 സെന്റീമീറ്റർ ഉയരമുള്ള പെണ്‍കുട്ടികൾക്കും ട്രയൽസിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ഏപ്രിൽ 10ന് രാവിലെ എട്ട് മണിക്ക് കോളജിൽ എത്തുക. ഫോണ്‍: 8281817567, 9447306468.