അബുജ: ഒരു മാസം മുന്പു തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനികളിൽ നൂറുപേരെ ബോക്കോഹറാം ഭീകരർ വിട്ടയച്ചു. ഇനി നിങ്ങളുടെ കുട്ടികളെ സ്കൂളിൽ വിട്ടേക്കരുതെന്നു മുന്നറിയിപ്പും ഭീകരർ പുറപ്പെടുവിച്ചു.
വടക്കുകിഴക്കൻ നൈജീരിയയിലെ ഡാപ്ചിയിലെ സ്കൂളിൽനിന്നു ഫെബ്രുവരി 19നാണു 110 വിദ്യാർഥിനികളെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഒന്പതു ട്രക്കുകളിലായി ഇവരെ ഡാപ്ചിയിൽ എത്തിച്ചശേഷം ഭീകരർ സ്ഥലം വിട്ടു.