സാബി അലോന്‍സോയെ കാത്ത് ജയില്‍ ശിക്ഷ
01:36 AM Mar 22, 2018 | Deepika.com
മാഡ്രിഡ്: സ്പെയിന്റെ മുന്‍ ഫുട്ബോള്‍ താരം സാബി അലോന്സോയ്ക്കെതിരേ നികുതി വെട്ടിപ്പിന് കേസ്. അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയും 4.9 കോടി യൂറോയുമാണ് സ്പാനിഷ് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2010നും 2012നും ഇടയിലാണ് അലോന്‍സോ വെട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണങ്ങള്‍. നികുതി ഒടുക്കന്നത് ഒഴിവാക്കാനായി താരം പോര്‍ച്ചുഗീസിലെ മദേരിയ ദ്വീപ് ആസ്ഥാനമായുള്ള കമ്പനി ഉപയോഗപ്പെടുത്തിയെന്നും ആരോപണമുണ്ട്.