പരിശീലകരും കിറ്റുമില്ല; ഇന്ത്യൻ ജിംനാസ്റ്റിക് താരങ്ങളുടെ കാര്യം അനിശ്ചിതത്വത്തില്‍
01:36 AM Mar 22, 2018 | Deepika.com
കോല്‍ക്കത്ത: ഓസ്ട്രേലിയയിലെ ഗോള്‍ഡ്കോസ്റ്റ് നഗരത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കേ ഇന്ത്യയുടെ ജിംനാസ്റ്റിക് താരങ്ങളുടെ പങ്കെടുപ്പിനെക്കുറിച്ച് അനിശ്ചിതത്വം. ഏപ്രില്‍ നാലു മുതല്‍ 15വരെയാണ് ഗെയിംസ്. കഴിഞ്ഞ മൂന്നു മാസം ഇന്ത്യന്‍ താരങ്ങള്‍ പരിശീലനത്തിലാണ്. പക്ഷേ താരങ്ങള്‍ക്കാര്‍ക്കും ഇതുവരെ ടീം കിറ്റ് ലഭിച്ചിട്ടില്ല. ജിംനാസ്റ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ഇതുവരെ ടീമിന് ഒരു പരിശീലനെ തെരഞ്ഞെടുത്തിട്ടുമില്ല.