മുംബൈ: ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ അംഗവുമായ സച്ചിൻ തെണ്ടുൽക്കർ ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള തന്റെ ശ്രമം തുടരുന്നു. വ്യാജ ഹെൽമറ്റ് നിർമാതാക്കൾക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് സച്ചിൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. നിലവാരം കുറഞ്ഞ ഹെൽമറ്റ് നിർമിക്കുന്ന കന്പനികൾക്കെതിരേയും നടപടി വേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മികച്ച നിലവാരത്തിലുള്ള ഹെൽമറ്റുകൾ ചുരുങ്ങിയ തുകയ്ക്ക് നല്‍കണം. ഇരുചക്ര വാഹനയാത്രക്കാരെ ഹെൽമറ്റ് ധരിക്കാൻ ബോധവത്കരിക്കണം. ഹെൽമറ്റിൽ വ്യാജ ഐഎസ്ഐ മാർക്ക് പതിച്ച് വില്‍പ്പന നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കണം -ഗഡ്കരിക്ക് എഴുതിയ കത്തിൽ സച്ചിൻ ആവശ്യപ്പെട്ടു.
വ്യാജ ഹെൽമറ്റ് നിർമാതാക്കൾക്കെതിരേ സച്ചിൻ
03:14 AM Mar 21, 2018 | Deepika.com