കൊച്ചി: ഐ ലീഗ് രണ്ടാം ഡിവിഷനിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യജയം. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫത്തേ ഹൈദരാബാദ് എഫ്സിയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരാജയപ്പെടുത്തി.
റിസ്വാൻ അലി, അനന്തു മുരളി, സൂരജ് റാവത്ത് എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ഹൈദരാബാദിനായി എഡ്മണ്ട് പേപ്ര, ഡോണ്‍ ലെപ്ച്ച എന്നിവരാണു ഗോൾ നേടിയത്. പതിമ്മൂന്നാം മിനിറ്റിൽ റിസ്വാൻ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ആദ്യപകുതി സ്വന്തമാക്കിയ കളിയിൽ രണ്ടാം പകുതിയിലാണു മറ്റു നാലു ഗോളുകളും വീണത്. 25നു മധ്യഭാരതുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരം.
ഐ ലീഗ്: ബ്ലാസ്റ്റേഴ്സിന് ആദ്യജയം
03:14 AM Mar 21, 2018 | Deepika.com