ന്യൂഡൽഹി: ആരോഗ്യരക്ഷയുടെ കാര്യത്തിൽ ശവാസനത്തിൽ കിടക്കുന്ന ഇന്ത്യയിലെ 500 ഗ്രാമങ്ങൾക്കിടയിൽ തല ഉയർത്തി ഭുജംഗാസനത്തിൽ നിൽക്കുകയാണ് കുന്നന്താനം പഞ്ചായത്ത്. തെരഞ്ഞെടുത്ത 500 ഗ്രാമങ്ങളിലായി കേന്ദ്ര ആയുഷ് മന്ത്രാലയം നടപ്പാക്കുന്ന സന്പൂർണ യോഗഗ്രാമ പദ്ധതിക്ക് പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണു മാതൃകയാക്കിയിരിക്കുന്നത്.
യോഗ പരിശീലനത്തിൽ കുന്നന്താനം പഞ്ചായത്തിന്റെ മാതൃക ഏറെ സ്വാധീനം ചെലുത്തിയെന്നാണ് ആയുഷ് വകുപ്പ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച പറഞ്ഞു. കുന്നന്താനം മാതൃക രാജ്യവ്യാപകമായി നടപ്പാക്കാനാണു കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ തീരുമാനം. ആദ്യം പൈലറ്റ് പ്രോജക്ടായി തുടങ്ങി പിന്നീട് രാജ്യവ്യാപകമാക്കുകയാണു ലക്ഷ്യമെന്നും കോട്ടേച പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് കുന്നന്താനത്ത് യോഗം പരിശീലനം സന്പൂർണമായി ആരംഭിച്ചത്. ഗ്രാമത്തിലുള്ളവർക്കു പുറമേ ഇതരസംസ്ഥാന തൊഴിലാളികൾക്കും പരിശീലനം നൽകുന്നുണ്ട്.
ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിനായി ജയ്പൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, മൈസൂർ എന്നീ നാലു നഗരങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച് 21 മുതൽ 23 വരെ ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര യോഗ ഫെസ്റ്റിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളിലും പരിപാടികൾ നടക്കും. വിദേശ രാജ്യങ്ങളിൽ യോഗയുടെ പ്രചാരണത്തിനായി വിവിധ ഇന്ത്യൻ എംബസികളിലേക്ക് 100 അധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു.