+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി

ന്യൂ​​ഡ​​ൽ​​ഹി: പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള പീ​​ഡ​​ന​​ങ്ങ​​ൾ ചെ​​റു​​ക്കു​​ന്ന നി​​യ​​മപ്ര​​കാ​​ര​​മു​​ള്ള പ​​രാ​​തി​​ക​​ളി​​ൽ മു​​ൻ​​കൂ​​ർ അ​​നു​​
മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി
ന്യൂ​​ഡ​​ൽ​​ഹി: പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള പീ​​ഡ​​ന​​ങ്ങ​​ൾ ചെ​​റു​​ക്കു​​ന്ന നി​​യ​​മപ്ര​​കാ​​ര​​മു​​ള്ള പ​​രാ​​തി​​ക​​ളി​​ൽ മു​​ൻ​​കൂ​​ർ അ​​നു​​മ​​തി​​യി​​ല്ലാ​​തെ അ​​റ​​സ്റ്റ് ന​​ട​​ത്ത​​രു​​തെ​​ന്ന് സു​​പ്രീംകോ​​ട​​തി. പി​​ന്നോ​​ക്കവി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യി കൊ​​ണ്ടു​​വ​​ന്ന നി​​യ​​മവ്യ​​വ​​സ്ഥ ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്നെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് ജ​​സ്റ്റീ​​സു​​മാ​​രാ​​യ എ.​​കെ. ഗോ​​യ​​ൽ, യു.​​യു. ല​​ളി​​ത് എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ട​​ത്. എ​​സ്​​സി, എ​​സ്ടി സം​​ര​​ക്ഷ​​ണ നി​​യ​​മ പ്ര​​കാ​​രം അ​​റ​​സ്റ്റ് ന​​ട​​ത്തു​​ന്ന​​തും മു​​ൻ​​കൂ​​ർ ജാ​​മ്യം അ​​നു​​വ​​ദി​​ക്കു​​ന്ന​​തും സം​​ബ​​ന്ധി​​ച്ചു സു​​പ്രീംകോ​​ട​​തി പു​​തി​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശം പു​​റ​​ത്തി​​റ​​ക്കി.

പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള പീ​​ഡ​​ന​​ങ്ങ​​ൾ ചെ​​റു​​ക്കാ​​നു​​ള്ള നി​​യ​​മ​​മാ​​ണെ​​ങ്കി​​ലും പ​​രാ​​തി​​ക​​ളി​​ൽ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണം. സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണെ​​ങ്കി​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കാ​​രി​​ക​​ളി​​ൽനി​​ന്നോ ഡെ​​പ്യൂ​​ട്ടി പോ​​ലീ​​സ് സൂ​​പ്ര​​ണ്ടി​​ൽ കു​​റ​​യാ​​ത്ത ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽനി​​ന്നോ അ​​നു​​മ​​തി വാ​​ങ്ങി​​യ​​തി​​നു ശേ​​ഷ​​മേ അ​​റ​​സ്റ്റ് ന​​ട​​ത്താ​​വൂ. സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ര​​ല്ലാ​​ത്ത​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ ജി​​ല്ലാ സീ​​നി​​യ​​ർ പോ​​ലീ​​സ് സൂ​​പ്ര​​ണ്ടി​​ന്‍റെ രേ​​ഖാ​​മൂ​​ല​​മു​​ള്ള അ​​നു​​മ​​തി വാ​​ങ്ങ​​ണം. ഇ​​ത്ത​​രം കേ​​സു​​ക​​ളി​​ൽ മു​​ൻ​​കൂ​​ർ ജാ​​മ്യം ന​​ൽ​​കാ​​നാ​​വി​​ല്ലെ​​ന്ന വി​​ല​​ക്ക് ബാ​​ധ​​ക​​മാ​​കി​​ല്ലെ​​ന്നും സു​​പ്രീംകോ​​ട​​തി ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

എ​​സ്​​സി, എ​​സ്ടി നി​​യ​​മ​​പ്ര​​കാ​​രം അ​​റ​​സ്റ്റ് ചെ​​യ്ത​​വ​​രെ ഹാ​​ജ​​രാ​​ക്കു​​ന്പോ​​ൾ മ​​ജി​​സ്ട്രേ​​റ്റ് യു​​ക്തി​​സ​​ഹ​​മാ​​യി ചി​​ന്തി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണം. അ​​റ​​സ്റ്റി​​നു​​ള്ള കാ​​ര​​ണം ന്യാ​​യീ​​ക​​രി​​ക്ക​​ത്ത​​ക്ക​​താ​​ണെ​​ങ്കി​​ൽ മാ​​ത്ര​​മേ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ടാ​​വൂ. തെ​​റ്റു​​ചെ​​യ്യാ​​ത്ത​​വ​​രെ ക​​ള്ള​​ക്കേ​​സി​​ൽ കു​​ടു​​ക്കു​​ന്ന​​ത് ത​​ട​​യു​​ന്ന​​തി​​നാ​​യി, എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന​​തി​​നു മു​​ന്പ് ഡി​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രാ​​ഥ​​മി​​കാ​​ന്വേ​​ഷ​​ണം ന​​ട​​ത്തി പ​​രാ​​തി യ​​ഥാ​​ർ​​ഥ​​മാ​​ണോ​​യെ​​ന്നു പ​​രി​​ശോ​​ധി​​ക്കാ​​വു​​ന്ന​​താ​​ണെ​​ന്നും കോ​​ട​​തി പ​​റ​​യു​​ന്നു. മേ​​ൽ​​പ്പ​​റ​​ഞ്ഞ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ലം​​ഘിച്ചാൽ കോ​​ട​​തി​​യ​​ല​​ക്ഷ്യ​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ നേ​​രി​​ടേ​​ണ്ടി​​വ​​രു​​മെ​​ന്നും സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

ഏ​​തെ​​ങ്കി​​ലും ചൂ​​ഷ​​ണ​​ത്തി​​നോ ക​​പ​​ട​​നാ​​ട​​ക​​ക്കാ​​രുടെ കു​​ത്സി​​ത പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കോ പോ​​ലീ​​സോ മ​​റ്റ് പൗ​​ര​​ന്മാ​​രോ മറ്റു കാരണത്താൽ നിയമം ദുരുപയോഗിക്കുന്നതിനോ ഈ ​​നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ ഉപയോഗിക്കുന്നില്ലെന്ന് ഉ​​റ​​പ്പ് വ​​രു​​ത്തേ​​ണ്ട​​തു​​ണ്ടെ​​ന്നു ര​​ണ്ടം​​ഗ ബെ​​ഞ്ച് ചൂ​​ണ്ടി​​ക്കാ​​ട്ടി.

ജി​​ജി ലൂ​​ക്കോ​​സ്