ഓസ്ലോ: ഗണിതശാസ്ത്ര നൊബേൽ എന്നറിയപ്പെടുന്ന ആബേൽ സമ്മാനം കാനഡയിലെ റോബർട്ട് ലാൻഗ്ലാൻഡ്സിന്. പ്രാതിനിധ്യസിദ്ധാന്തത്തെ സംഖ്യാസിദ്ധാന്തവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രോഗ്രാം തയാറാക്കിയതാണ് അദ്ദേഹത്തെ സമ്മാനിതനാക്കിയത്. 1967-ലാണ് ഇതിന്റെ പ്രാരംഭരൂപം തയാറായത്. ലാൻഗ്ലാൻഡ്സിന് ഇപ്പോൾ 81 വയസുണ്ട്. അഞ്ചുകോടിയിൽപരം രൂപയാണു സമ്മാനം. നോർവേയിലെ അക്കാഡമി ഓഫ് സയൻസസ് ആൻഡ് ലെറ്റേഴ്സ് ആണ് സമ്മാനം പ്രഖ്യാപിച്ചത്.