+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുടിനു മുന്നിൽ സ്റ്റാലിൻ മാത്രം

ആ​​​ധു​​​നി​​​ക റ​​​ഷ്യ​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും നീ​​​ണ്ട​​​കാ​​​ലം ഭ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടാ​​​മ​​​നാ​​​ണു വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. ഇ​​​ന്ന​​​ലെ പു​​​ടി​​​ൻ ഭ​​​ര​
പുടിനു മുന്നിൽ സ്റ്റാലിൻ മാത്രം
ആ​​​ധു​​​നി​​​ക റ​​​ഷ്യ​​​ൻ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വും നീ​​​ണ്ട​​​കാ​​​ലം ഭ​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടാ​​​മ​​​നാ​​​ണു വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. ഇ​​​ന്ന​​​ലെ പു​​​ടി​​​ൻ ഭ​​​ര​​​ണ​​​ത്തി​​​ൽ 6,790 ദി​​​വ​​​സം പി​​​ന്നി​​​ട്ടു. ഇ​​​പ്പോ​​​ഴ​​​ത്തെ കാ​​​ലാ​​​വ​​​ധി 2024 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ 8,981 ദി​​​വ​​​സം ഭ​​​രി​​​ച്ചി​​​രി​​​ക്കും പു​​​ടി​​​ൻ.

ഈ ​​​നൂ​​​റ്റാ​​​ണ്ടി​​​ൽ റ​​​ഷ്യ ഇ​​​തു​​​വ​​​രെ​ വേ​​​റൊ​​​രു ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യെ ക​​​ണ്ടി​​​ട്ടി​​​ല്ല. 1999 ഡി​​​സം​​​ബ​​​ർ 31-ന് ​​​ബോ​​​റി​​​സ് യെ​​​ൽ​​​ട്‌​​​സി​​​ൻ പു​​​ടി​​​നെ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി നി​​​യ​​​മി​​​ച്ചു. 2008 വ​​​രെ പു​​​ടി​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. 2008-12 കാ​​​ല​​​ത്തു ദി​​​മി​​​ത്രി മെ​​​ഡ്‌​​​വെ​​​ഡ​​​വിനെ പ്ര​​​സി​​​ഡ​​​ന്‍റാ​​​ക്കി​​​യ പു​​​ടി​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദം വ​​​ഹി​​​ച്ചു. എ​​​ങ്കി​​​ലും പ്രാ​​​യോ​​​ഗി​​​ക ഭ​​​ര​​​ണാ​​​ധി​​​കാ​​​രി പു​​​ടി​​​ൻ ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ വ്യ​​​വ​​​സ്ഥ​​​മൂ​​​ലം ര​​​ണ്ടു കാ​​​ലാ​​​വ​​​ധി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ തു​​​ർ​​​ച്ച​​​യാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദം വ​​​ഹി​​​ക്കാ​​​നാ​​​വു​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​പ്പോ​​​ൾ ആ ​​​വ്യ​​​വ​​​സ്ഥ മാ​​​റ്റി. പു​​​ടി​​​ന് എ​​​ത്ര ത​​​വ​​​ണ വേ​​​ണ​​​മെ​​​ങ്കി​​​ലും പ്ര​​​സി​​​ഡ​​​ന്‍റാ​​​കാം.

സോ​​​വ്യ​​​റ്റ് യൂ​​​ണി​​​യ​​​ന്‍റെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ സ്വേ​​​ച്ഛാ​​ധി​​​പ​​തി ജോ​​​സ​​​ഫ് സ്റ്റാ​​​ലി​​​നാ​​​ണ് ആ​​​ധു​​​നി​​​ക റ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും നീ​​​ണ്ട വാ​​​ഴ്ച​​​യു​​​ടെ ഉ​​​ട​​​മ. 1924 മു​​​ത​​​ൽ ’53 വ​​​രെ 10,636 ദി​​​വ​​​സ​​​മാ​​​ണ് സ്റ്റാ​​​ലി​​​ൻ വാ​​​ണ​​​ത്. 1964 മു​​​ത​​​ൽ ’82 വ​​​രെ ഭ​​​രി​​​ച്ച ലെ​​​യോ​​​ണി​​​ഡ് ബ്ര​​​ഷ്‌​​​നെ​​​വി​​​ന്‍റെ വാ​​​ഴ്ച 6,601 ദി​​​വ​​​സം നീ​​​ണ്ടു. നി​​​കി​​​താ ക്രൂ​​​ഷ്‌​​​ചെ​​​വ് 1955 മു​​​ത​​​ൽ ’63 വ​​​രെ 3,536ദി​​​വ​​​സം റ​​​ഷ്യ​​​യെ ന​​​യി​​​ച്ചു.

പു​​​ടി​​​ന്‍റെ മുൻഗാ​​​മി ബോ​​​റി​​​സ് യെ​​​ൽ​​​ട്‌​​​സി​​​ൻ 3,096 ദി​​​വ​​​സം (1991-99) ഭ​​​രി​​​ച്ചു. അ​​​തി​​​നു മു​​​ന്പ് 2,360 ദി​​​വ​​​സ​​​മാ​​​ണ് (1985-91) മി​​​ഖാ​​​യ​​​ൽ ഗോ​​​ർ​​​ബ​​​ച്ചേ​​​വ് ഭ​​​രി​​​ച്ച​​​ത്.


വ്ലാദിമിർ പുടിൻ ജീവിതരേഖ

1952 ഒ​​​ക്‌​​​ടോ​​​ബ​​​ർ 7: സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്‌​​​ബ​​​ർ​​​ഗി​​​ൽ ജ​​​ന​​​നം. അ​​​ച്ഛ​​​ൻ ഫാ​​​ക്‌​​​ട​​​റി ഫോ​​​ർ​​​മാ​​​ൻ

1975: നി​​​യ​​​മ​​​ബി​​​രു​​​ദം നേ​​​ടി. ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​ജി​​​ബി​​​യി​​​ൽ ചേ​​​ർ​​​ന്നു. വി​​​ദേ​​​ശ ​​​ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മ​​​നം.

1983: വി​​​വാ​​​ഹം. വി​​​ദേ​​​ശ​​​ഭാ​​​ഷാ വി​​​ദ​​​ഗ്ധ ല്യു​​​ഡ്മി​​​ള ഭാ​​​ര്യ. (2014-ൽ ​​​വി​​​വാ​​​ഹ മോ​​​ച​​​നം).

1985-90: കി​​​ഴ​​​ക്ക​​​ൻ ജ​​​ർ​​​മ​​​നി​​​യി​​​ൽ കെ​​​ജി​​​ബി ദൗ​​​ത്യം

1990: ലെ​​​നി​​​ൽ​​​ഗ്രാ​​​ഡ് സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് റെ​​​ക്‌​​​ട​​​ർ

1991: കെ​​​ജി​​​ബി​​​യി​​​ൽ​​​നി​​​ന്നു രാ​​​ജി​​​വ​​​ച്ചു.

1994: സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്‌​​​ബ​​​ർ​​​ഗ് സി​​​റ്റി കൗ​​​ൺ​​​സി​​​ലി​​​ന്‍റെ വി​​​ദേ​​​ശ​​​കാ​​​ര്യ വി​​​ഭാ​​​ഗം മേ​​​ധാ​​​വി.

1996 ഓ​​​ഗ​​​സ്റ്റ്: പു​​​ടി​​​നെ പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​റി​​​സ് യെ​​​ൽ​​​ട്‌​​​സി​​​ൻ മോ​​​സ്കോ​​​യി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു. ത​​​ന്‍റെ സ​​​ഹാ​​​യി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

1997: യെ​​​ൽ​​​ട്സി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് സെ​​​ക്ര​​​ട്ട​​​റി

1998: ഫ​​​സ്റ്റ് ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ്

1988-99: കെ​​​ജി​​​ബി​​​ക്കു പ​​​ക​​​രം ഉ​​​ണ്ടാ​​​യ ഫെ​​​ഡ​​​റ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി സ​​​ർ​​​വീ​​​സ് മേ​​​ധാ​​​വി.

1999 ഓ​​​ഗ​​​സ്റ്റ്: പു​​​ടി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി യെ​​​ൽ​​​ട്സി​​​ൻ നി​​​യ​​​മി​​​ച്ചു.

1999 ഡി​​​സം​​​ബ​​​ർ 31: യെ​​​ൽ​​​ട്‌​​​സി​​​ൻ പൊ​​​ടു​​​ന്ന​​​നെ രാ​​​ജി​​​വ​​​യ്ക്കു​​​ന്നു. പു​​​ടി​​​ൻ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ്.

2000 മാ​​​ർ​​​ച്ച് 26: പു​​​ടി​​​നെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 53 ശ​​​ത​​​മാ​​​നം വോ​​​ട്ട്.

2004: ര​​​ണ്ടാം വ​​​ട്ടം പ്ര​​​സി​​​ഡ​​​ന്‍റാ​​​യി

2008 മേ​​​യ്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ദ​​​ത്തി​​​ലേ​​​ക്കു മാ​​​റി.

2008 ഓ​​​ഗ​​​സ്റ്റ്: ജോ​​​ർ​​​ജി​​​യ​​​യി​​​ൽ നി​​​ന്ന് അ​​​ബ്‌​​​ഖാസി​​​യ​​​യും സൗ​​​ത്ത് ഓ​​​സ​​​റ്റി​​​യ​​​യും റ​​​ഷ്യ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

2012: പു​​​ടി​​​ൻ വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റ്

2014 മാ​​​ർ​​​ച്ച്: റ​​​ഷ്യ, യു​​​ക്രെ​​​യി​​​നി​​​ൽനി​​​ന്നു ക്രൈ​​​മി​​​യ പി​​​ടി​​​ച്ച​​​ട​​​ക്കി.

2015: സി​​​റി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ഷ​​​ർ അ​​​ൽ അ​​​സ​​​ദി​​​നു​​​വേ​​​ണ്ടി റ​​​ഷ്യ ഇ​​​ട​​​പെ​​​ടു​​​ന്നു.

2018 മാ​​​ർ​​​ച്ച് 18: പു​​​ടി​​​ൻ നാ​​​ലാം ത​​​വ​​​ണ​​​യും പ്ര​​​സി​​​ഡ​​​ന്‍റ്.