മോസ്കോ: മുൻ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കും നേർക്കുണ്ടായ രാസായുധാക്രമണത്തിൽ റഷ്യക്കു പങ്കുണ്ടെന്ന ആരോപണത്തിനു ബ്രിട്ടൻ തെളിവു നൽകുകയോ അല്ലാത്തപക്ഷം മാപ്പു പറയുകയോ ചെയ്യണമെന്നു ക്രെംലിൻ ആവശ്യപ്പെട്ടു.
രാസായുധാക്രമണത്തിന് പ്രസിഡന്റ് പുടിൻ നേരിട്ട് ഉത്തരവു നൽകുകയായിരുന്നുവെന്ന് ബ്രിട്ടീഷ് വിദേശമന്ത്രി ബോറീസ് ജോൺസൺ പറഞ്ഞു. ഈ മാസം നാലിന് ഇംഗ്ലണ്ടിലെ സാലിസ്ബറിയിൽ അവശനിലയിൽ കാണപ്പെട്ട സ്ക്രിപാലും മകളും ആശുപത്രിയിൽ ചികിത്സയിലാണ്.