റഷ്യൻ ലോകകപ്പിനുശേഷം അർജന്റൈൻ ജഴ്സിയിൽനിന്ന് വിരമിക്കുമെന്ന സൂചന നല്കി സൂപ്പർ താരം ലയണൽ മെസി. 2016 കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടതിനു പിന്നാലെ മെസി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഫുട്ബോൾ പ്രേമികളുടെയും ആരാധകരുടെയും അർജന്റീന പ്രസിഡന്റ് മൗറീസിയോ മാക്രിയുടെയും അഭ്യർഥനയെത്തുടർന്നാണ് മെസി വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് കളത്തിൽ തിരിച്ചെത്തിയത്. റഷ്യയിൽ ലോകകപ്പ് ഉയർത്തുക എന്നത് സ്വപ്നമാണെന്നും ഫൈനലിലെ തോൽവികളിൽ ഏറെ കരഞ്ഞെന്നും ആ വേദന ഇന്നും ഹൃദയത്തിലുണ്ടെന്നും മെസി പറഞ്ഞു.
വിരമിക്കൽ സൂചന നല്കി മെസി
12:36 AM Mar 20, 2018 | Deepika.com