ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ അധികസമയത്ത് പെഡ്രോ നേടിയ ഹെഡർ ഗോളിലൂടെ ചെൽസി സെമിയിൽ. ലെസ്റ്റർ സിറ്റിയെയാണ് ചെൽസി 2-1നു ക്വാർട്ടറിൽ മറികടന്നത്. നിശ്ചിത സമയത്ത് സമനിലയായതിനെത്തുടർന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
42-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയുടെ ഗോളിലൂടെ മുന്നിലെത്തിയ ചെൽസിയെ ജാമി വർഡിയിലൂടെ (76-ാം മിനിറ്റ്) ലെസ്റ്റർ സമനിലയിൽ പിടിച്ചു. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ 105-ാം മിനിറ്റിലാണ് ചെൽസിയുടെ ജയം കുറിച്ച് പെഡ്രോ വലകുലുക്കിയത്. മറ്റൊരു മത്സരത്തിൽ സതാംപ്ടണ് 2-0ന് വിഗാൻ അത്ലറ്റിക്കിനെ കീഴടക്കി സെമിയിൽ പ്രവേശിച്ചു.
സെമിയിൽ ചെൽസി സതാംപ്ടണിനെ നേരിടും. മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും തമ്മിലാണ് മറ്റൊരു സെമി പോരാട്ടം. ഏപ്രിൽ 21നാണ് മത്സരങ്ങൾ.
അധികസമയത്തു ചെൽസി
12:36 AM Mar 20, 2018 | Deepika.com