ഒടുവിൽ ബയേണ്‍ തോറ്റു
12:36 AM Mar 20, 2018 | Deepika.com
മ്യൂണിക്ക്: ജർമൻ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ ആർബി ലൈപ്സിഗ് 2-1ന് അട്ടിമറിച്ചു. തുടർച്ചയായ 19 മത്സരങ്ങളിൽ തോൽവി അറിയാതെയുള്ള ബയേണിന്റെ മുന്നേറ്റമാണ് ലൈപ്സിഗ് അവസാനിപ്പിച്ചത്. 12-ാം മിനിറ്റിൽ വാഗ്നറിന്റെ ഗോളിൽ മുന്നിൽകടന്നശേഷമായിരുന്നു ബയേണിന്റെ അപ്രതീക്ഷിത പരാജയം. കെയ്റ്റ (37-ാം മിനിറ്റ്), വാർണർ (56-ാം മിനിറ്റ്) എന്നിവരാണ് ജേതാക്കൾക്കായി ലക്ഷ്യംകണ്ടത്. ബയേണിനെതിരേ അഞ്ച് തോൽവിക്കുശേഷമാണ് ലൈപ്സിഗ് കന്നി ജയം നേടിയത്. ലീഗിൽ 66 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്താണ്. 43 പോയിന്റുള്ള ലൈപ്സിഗ് ആറാമതാണ്.