ദുബായ്: ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമി വിഷയത്തിൽ പ്രതികരണവുമായി പാക്കിസ്ഥാൻ മോഡൽ അലിഷ്ബ. ഷമിയെ തനിക്കറിയാമെന്നും ഇന്‍സ്റ്റഗ്രാമില്‍ ഷമിയെ ഫോളോ ചെയ്യുന്നുണ്ടെന്നും അലിഷ്ബ. ഷമിയെ ഇഷ്ടമാണ്.
ഞങ്ങള്‍ ദുബായില്‍ വച്ച് കണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇഷ്ടമാണെന്ന് പറയുന്നത് ഒരു ആരാധിക എന്ന അര്‍ഥത്തിലാണെന്നും അതിന് മറ്റു മാനങ്ങള്‍ നല്‍കേണ്ടതില്ലെന്നും അലിഷ്ബ വ്യക്തമാക്കി. ലക്ഷക്കണക്കിന് ആരാധകരുള്ള വ്യക്തിയാണ് ഷമി. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് താനെന്നും അലിഷ്ബ പറയുന്നു. മറ്റു വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അലിഷ്ബ പറഞ്ഞു. തന്റെ സഹാദരി ഷാര്‍ജയിലുണ്ട്. അവിടെ എത്തിയപ്പോഴാണ് ഷമിയെ കാണാന്‍ ദുബായിലേക്ക് പോയതെന്നും അലിഷ്ബ പ്രതികരിച്ചു.
ഷമിയെ അറിയാം: അലിഷ്ബ
12:36 AM Mar 20, 2018 | Deepika.com