ബംഗളുരു: സാമൂഹ്യപരിഷ്കർത്താവ് ബസവേശ്വരയുടെ തത്ത്വശാസ്ത്രം പിന്തുടരുന്ന ലിംഗായത്തുകൾക്കും വീരശൈവ ലിംഗായത്തുകൾക്കും മതന്യൂനപക്ഷപദവി നല്കാൻ കർണാടക സർക്കാർ കേന്ദ്രത്തിനു ശിപാർശ നൽകും.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇതുസംബന്ധിച്ചു നൽകിയ ശിപാർശ സ്വീകരിക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കാനാണ് സംസ്ഥാനസർക്കാരിന്റെ ശിപാർശയെന്ന് കർണാടക നിയമമന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു.
ജസ്റ്റീസ് നാഗ്മോഹൻ ദാസ് അധ്യക്ഷനായ വിദഗ്ധസമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചാണു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അനുകൂലറിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചത്. ഇതുവഴി മറ്റ് ഭാഷാ ന്യൂനപക്ഷങ്ങൾക്കോ ന്യൂനപക്ഷ വിഭാഗങ്ങൾക്കോ ലഭിക്കുന്ന ആനൂകൂല്യങ്ങളിൽ കുറവുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.