റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ റോഡ് നിർമാണ കരാറുകാരനെ വധിച്ചു. റോഡ് നിർമാണത്തിന് ഉപയോഗിച്ചിരുന്ന നാല് യന്ത്രങ്ങൾ നശിപ്പിച്ചു.
ബിജാപുർ പട്ടണത്തിനടുത്തായിരുന്നു സംഭവം. ഇന്നലെ രാവിലെ ആയുധധാരികളായ മാവോയിസ്റ്റുകൾ നിർമാണസ്ഥലത്തെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തി. റോഡ് നിർമാണത്തിനുള്ള നാലു യന്ത്രങ്ങൾ നശിപ്പിച്ചശേഷം മാവോയിസ്റ്റുകൾ കരാറുകാരൻ വിശാൽകുമാറി(36)നെ വനത്തിലേക്കു തട്ടിക്കൊണ്ടുപോയി. പിന്നീട് വിശാൽകുമാറിന്റെ മൃതദേഹം കണ്ടെത്തി.