കോയന്പത്തൂർ: കളിക്കുന്നതിനിടെ ഷോക്കേറ്റ് പത്തുവയസുകാരൻ മരിച്ചു. കൂട്ടുകാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിവി റസിഡൻസി ബാലുസുബ്രഹ്്മണ്യത്തിന്റെ മകൻ നരേൻ കാർത്തികേയനാണ് (10) മരിച്ചത്.
കൂട്ടുകാരുമായി ഫുട്ബോൾ കളിക്കുന്നതിനിടെ സമീപത്തെ ചിൽഡ്രൻസ് പാർക്കിലേക്കു വീണ പന്തെടുക്കുന്നതിനു നരേനും കൂട്ടുകാരനായ വിശാലും പോകുന്നതിനിടെ റോഡരികിലെ വൈദ്യുതികന്പിയിൽനിന്നും ഷോക്കേല്‍ക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിസരവാസികൾ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ നരേൻ കാർത്തികേയൻ മരിച്ചു. സംഭവത്തെക്കുറിച്ച് പീളമേട് പോലീസ് അന്വേഷണം തുടങ്ങി.