ജമ്മു: നിയന്ത്രണരേഖയിൽ ജനവാസകേന്ദ്രങ്ങൾക്കു നേർക്കു പാക്കിസ്ഥാൻ നടത്തിയ മോർട്ടാർ ഷെല്ലാക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിലെ ദേവ്ത ധറിൽ മുഹമ്മദ് റംസാൻ എന്നയാളുടെ വീട്ടിലാണു ഷെൽ പതിച്ചത്. മുഹമ്മദ് റംസാൻ(35), ഭാര്യ മാലിക്ക ബി(32), മക്കളായ അബ്ദുൾ റഹ്മാൻ(14), മുഹമ്മദ് റിസ്വാൻ12), റസാഖ് റംസാൻ(ഏഴ്)എന്നിവരാണു കൊല്ലപ്പെട്ടത്. പരിക്കേറ്റ നസ്റീൻ കൗസർ(11), മഹ്റീൻ കൗസർ(അഞ്ച്) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.45നാണ് പാക് ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി. പാക് ആക്രമണത്തിൽ അഞ്ച് സൈനികർക്കു പരിക്കേറ്റു. ഇവരെ ഉധംപുരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.45നാണ് പാക് ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നല്കി. പാക് ആക്രമണത്തിൽ അഞ്ച് സൈനികർക്കു പരിക്കേറ്റു. ഇവരെ ഉധംപുരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.