ഹാജിപുർ: ന്യൂഡൽഹി- സഹസ്ര പൂരബിയ എക്പ്രസ് ട്രെയിനിലെ എസി കോച്ചിൽ തീപിടർന്നതു പരിഭ്രാന്തി പരത്തി. വൈശാലി ജില്ലയിലെ മൻഹർ സ്റ്റേഷനിലെത്തിയപ്പോഴാണു തീ ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ ഒരാൾക്കു പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു റെയിൽവേ പോലീസ് പറഞ്ഞു. തീപിടർന്നതോടെ പലരും ട്രെയിനിൽനിന്നു ചാടി രക്ഷപ്പെടുകയായിരുന്നു.