പുതുക്കോട്ട: സ്വത്തു തർക്കത്തിനിടെ അമ്മയെ മകൻ കഴുത്തറത്തു കൊലപ്പെടുത്തി. അറത്തെടുത്ത തലയുമായി യുവാവ് സ്റ്റേഷനിൽ കീഴടങ്ങി. പുതുക്കോട്ട സ്വദേശി ആനന്ദ്(30)ആണ് അമ്മ റാണിയെ കൊലപ്പെടുത്തിയശേഷം അറത്തെടുത്ത തലയുമായി കാരന്പക്കുടി സ്റ്റേഷനിൽ കീഴടങ്ങിയത്. കൊല്ലപ്പെട്ട റാണിയെ പത്തുവർഷം മുന്പ് ഭർത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. കീഴടങ്ങിയ ആനന്ദിനെ കോടതി റിമാൻഡ് ചെയ്തു.