മാഡ്രിഡ്: ബ്രസീൽ സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്കുണ്ടാകില്ലെന്ന് പരിശീലകൻ സിനദീൻ സിദാൻ. അടുത്ത ട്രാൻസ്ഫർ സീസണിൽ നെയ്മർ റയൽ മാഡ്രിഡിൽ എത്തുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് നെയ്മർ ലോകറിക്കാർഡ് തുകയ്ക്ക് ബാഴ്സലോണയിൽനിന്ന് ഫ്രഞ്ച് ക്ലബ് പാരീ സാൻ ഷെർമയ്നിലേക്ക് ചേക്കേറിയത്.
ഫെബ്രുവരി 25ന് മാഴ്സെയ്ക്കെതിരായ മത്സരത്തിനിടെ കാൽകുഴയ്ക്ക് പൊട്ടലേറ്റ താരം ശസ്ത്രക്രിയയെത്തുടർന്ന് നിലവിൽ വിശ്രമിത്തിലാണ്.
നെയ്മർ മികച്ച താരമാണ്. എന്നാൽ, അദ്ദേഹം റയൽ മാഡ്രിഡിന്റെ ഭാഗമല്ല. എന്റെ കളിക്കാരെക്കുറിച്ച് സംസാരിക്കാനാണ് താത്പര്യമെന്നും നെയ്മറിന്റെ വരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സിദാൻ പറഞ്ഞു. ബർണബ്യൂവിലെ വാതിൽ തുറന്നുകിടക്കുകയാണെന്ന് നെയ്മറിന് അറിയാമെന്നും എന്നാൽ അദ്ദേഹം പിഎസ്ജിയിൽ സന്തോഷവാനാണെന്നും മാഡ്രിഡിന്റെ ബ്രസീൽ താരം കാസെമിറോ പറഞ്ഞിരുന്നു.
റയലിലേക്ക് നെയ്മറിന്റെ വരവു തള്ളി സിദാൻ
12:59 AM Mar 19, 2018 | Deepika.com