തിരുവനന്തപുരം: ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഐടിഎഫ് ഫ്യൂച്ചർ പുരുഷ ടെന്നീസ് ടൂർണമെന്റിന് ഇന്നു തുടക്കമാകും. ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ ദക്ഷിണ വ്യോമ കമാൻഡിലെ കമാന്റ് അഡ്വഞ്ചർ ആൻഡ് സ്പോർട്സ് കണ്ട്രോൾ ബോർഡ് ചെയർമാൻ എയർ വൈസ് മാർഷൽ ചന്ദ്രശേഖർ മത്സരം ഉദ്ഘാടനം ചെയ്യും.
ജർമനി, ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്സ്, ഇറ്റലി, ഉക്രയിൻ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ കളിക്കാരോടൊപ്പം ടോപ് സീഡ് ഇന്ത്യൻ കളിക്കാരും മത്സരത്തിൽ മാറ്റുരയ്ക്കും. സ്പെയിനിൽനിന്നുള്ള കാർലോ ബൊളുഡയാണ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടോപ് സീഡ്. വിയറ്റ്നാമിൽനിന്നുള്ള നാം ഹുവാങ് ലൈ രണ്ടാം സീഡുകാരനാണ്. ഇന്ത്യൻ കളിക്കാരായ സിദ്ധാർത്ഥ റാവത്, അർജുൻ ഖാഡെ ,വിജയ് സുന്ദർ എന്നിവർ തങ്ങളുടെ സീഡ് നില മെച്ചപ്പെടുത്തുവാൻ കളത്തിലിറങ്ങും. യഥാക്രമം മൂന്നും നാലും അഞ്ചും സീഡുകാരാണിവർ. സിംഗിൾസിൽ 32 കളിക്കാരും ഡബിൾസിൽ 16 കളിക്കാരുമാകും മത്സരത്തിനിറങ്ങുക. എല്ലാ മത്സരങ്ങളും നോക്കൗട്ട് അടിസ്ഥാനത്തിൽ രാവിലെ ഒൻപത് മുതൽ മുതൽ വൈകുന്നേരം അഞ്ചു വരെയാണ്.
ഐറ്റിഎഫ് ഫ്യൂച്ചർ ടെന്നീസിന് ഇന്നു തുടക്കം
12:59 AM Mar 19, 2018 | Deepika.com