നാഗ്പുർ: ആദ്യ ഇന്നിംഗ്സിലെ റിക്കാർഡ് സ്കോർ വിദർഭയ്ക്ക് ഇറാനി കപ്പ് സമ്മാനിച്ചു. രഞ്ജി ട്രോഫി ചാന്പ്യന്മാരായ വിദർഭ ആദ്യമായാണ് ഇറാനി കപ്പ് നേടുന്നത്. ആദ്യ ഇന്നിംഗ്സിൽ വിദർഭ ഏഴു വിക്കറ്റിന് 800 റണ്‍സിന് ഡിക്ലയർ ചെയ്യുകയായിരുന്നു.
റെസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 390ൽ അവസാനിച്ചു. അവസാന ദിനം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിദർഭ 26 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 79 റണ്‍സിൽ എത്തിയതോടെ മത്സരം സമനിലയാകുകയായിരുന്നു. ഇറാനി കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ (286) വസിം ജാഫറിന്റെ മികവിലാണ് വിദർഭ കൂറ്റൻ സ്കോർ നേടിയത്. ജാഫറാണ് മാൻ ഓഫ് ദ മാച്ച്. ഈ സീസണിൽ വിദർഭ ഇതുവരെ പരാജപ്പെട്ടിട്ടില്ല.
ഇറാനി കപ്പ് വിദർഭയ്ക്ക്
12:59 AM Mar 19, 2018 | Deepika.com