ഇന്ത്യൻ വെൽസ്: ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടെന്നീസ് വനിതാ സിംഗിൾസ് സെമിയിൽ ഇരട്ട അട്ടിമറി. ലോക ഒന്നാം നന്പർ റൊമാനിയയുടെ ഷിമോണ ഹാലെപ്പിനെ ജപ്പാനിന്റെ നഓമി ഒസാക അട്ടിമറിച്ച് ഫൈനലിൽ പ്രവേശിച്ചു. 6-3, 6-0നായിരുന്നു ഹാലെപ്പിനെ ജാപ്പനീസ് താരം അട്ടിമറിച്ചത്.
മറ്റൊരു സെമിയിൽ അമേരിക്കയുടെ വീനസ് വില്യംസിനെ റഷ്യയുടെ ഡാരിയ കസാറ്റ്കിന അട്ടിമറിച്ചു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 6-4, 7-5നായിരുന്നു റഷ്യൻ താരാത്തിന്റെ ജയം.
പുരുഷ സിംഗിൾസിൽ അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽ പോട്രോയും കാനഡയുടെ മിലോസ് റവോണിക്കും ഏറ്റുമുട്ടും. സെമിയിൽ ജർമനിയുടെ കേൾസ്ക്രൈഞ്ചറെ കീഴടക്കിയാണ് ഡെൽ പോട്രോ സെമിയിൽ കടന്നത്. സ്കോർ: 3-6, 6-3, 6-4. അമേരിക്കയുടെ സാം ഖ്വറേറിയെ മറികടന്നാണ് റോണിക് സെമിയിൽ ഇടംപിടിച്ചത്. സ്കോർ: 7-5, 2-6, 6-3.
ഷിമോണ ഹാലെപ്, വീനസ് വില്യംസ് പുറത്ത്
01:19 AM Mar 18, 2018 | Deepika.com