തിരുവനന്തപുരം: ജാർഖണ്ഡിലെ റാഞ്ചിയിൽ ഈ മാസം 20 മുതൽ 30 വരെ നടക്കുന്ന അഖിലേന്ത്യാ സിവിൽ സർവീസ് ചെസിൽ സംസ്ഥാന ടീമിനെ ജി.എസ്. ശ്രീജിത്ത് നയിക്കും. സെക്രട്ടേറിയറ്റിലെ ജിഎഡി ഹോം സി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റാണ് ശ്രീജിത്ത്.
ഹൈക്കോടതിയിലെ ഹയർഗ്രേഡ് സെക്ഷൻ ഓഫീസർ കെ.എസ്. ഗോപകുമാർ, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അക്കൗണ്ടന്റ് കെ.വി. കൃഷ്ണൻ, മലപ്പുറം നിലന്പൂർ താലൂക്കാഫീസിലെ ഓഫീസ് അറ്റൻഡന്റ് സി. പ്രസാദ്, വയനാട് അന്പലവയൽ ഗ്രാമപഞ്ചായത്ത് ക്ലർക്ക് വി.ആർ. സന്തോഷ് , കേരള സംസ്ഥാന ഓഡിറ്റ് കോട്ടയം മുനിസിപ്പൽ ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ സാബു ജോസഫ് എന്നിവർ ടീമിലെ മറ്റംഗങ്ങളാണ്. സെക്രട്ടേറിയറ്റിലെ റവന്യു (ടിആർപി സെൽ) അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ കെ. മനോജ് ആണ് ടീം മാനേജർ.
ജി.എസ്. ശ്രീജിത്ത് നയിക്കും
01:15 AM Mar 18, 2018 | Deepika.com