ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പർ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ സ്വാൻസീ സിറ്റിയെയാണ് അവർ കീഴടക്കിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ ജയം.
ക്രിസ്റ്റ്യൻ എറിക്സെനിന്റെ ഇരട്ട ഗോളാണ് ടോട്ടനത്തിന്റെ ജയത്തിൽ നിർണായകമായത്. 11, 62 മിനിറ്റുകളിലായിരുന്നു എറിക്സെനിന്റെ ഗോൾ. എറിക് ലമേല (45+1ാം മിനിറ്റ്) ജേതാക്കൾക്കായി ഒരു ഗോൾ സ്വന്തമാക്കി.
ടോട്ടനം എഫ്എ സെമിയിൽ
01:15 AM Mar 18, 2018 | Deepika.com