എഫ്സി കേരളയ്ക്കു ജയം
01:15 AM Mar 18, 2018 | Deepika.com
തൃശൂർ: ഐ ലീഗ് രണ്ടാം ഡിവിഷന്റെ ഗ്രൂഫ് ബിയിലെ ആദ്യ മത്സരത്തിൽ എഫ്സി കേരളയ്ക്കു ജയം. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫത്തേഹ് ഹൈദരാബാദിനെയാണ് എഫ്സി കേരള തോല്പിച്ചത്. 23-ാം മിനിറ്റിൽ എം.ജെ. ജോൺസാണ് എഫ്സി കേരളയെ മുന്നിലെത്തിച്ചത്. മോബിൻറായ് എടുത്ത ഫ്രീ കിക്കിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. പക്ഷേ, ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനില്‍ക്കേ ഫോർവേഡ് താരം വി.ജി. ശ്രേയസിലൂടെ എഫ്സി കേരള വിജയഗോൾ നേടി.