ന്യൂഡൽഹി: സീറോ മലബാർ സഭയിൽ ഐക്യവും സമാധാനവും വീണ്ടെടുക്കാൻ ഡൽഹി കേന്ദ്രമായുള്ള ഫരീദാബാദ് രൂപതയിൽ 23ന് പ്രാർഥനായജ്ഞം നടത്തും. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മേജർ അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്ക് മുഴുവനും വേണ്ടി പ്രാർഥിക്കണെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സർക്കുലറിൽ ആവശ്യപ്പെട്ടു.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് പോലുള്ള സങ്കീർണമായ പ്രശ്നങ്ങൾ സഭാ സംവിധാനങ്ങൾക്കകത്തു പരിഹരിക്കപ്പെടണം. അതിനു പകരം സഭേതര തലങ്ങളിലേക്ക് അവ വലിച്ചിഴക്കപ്പെടുകയും സഭയെ മുഴുവൻ വിമർശനങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വിധേയമാക്കുകയും ചെയ്യുന്നത് വിശ്വാസി സമൂഹത്തിനാകെ ആശങ്കാജനകവും വേദനാകരവുമാണെന്ന് മാർ ഭരണികുളങ്ങര ചൂണ്ടിക്കാട്ടി.