പട്യാല: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ്പ് ഗായകൻ ദെലേർ മെഹന്ദിക്കു രണ്ടുവർഷം തടവുശിക്ഷ.
ആയിരം രൂപ പിഴയൊടുക്കണമെന്നും പട്യാല ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് നിഥി സൈനി വിധിച്ചു. അതേസമയം ഗായകനു കോടതി ജാമ്യം അനുവദിച്ചിട്ടുമുണ്ട്.
ബക്ഷിഷ് സിംഗ് എന്നയാൾ നൽകിയ പരാതിയെത്തുടർന്നു നേരത്തെ ഗായകനും ശ്യാംഷെർ മെഹന്ദിക്കുമെതിരേ പട്യാല പോലീസ് കേസെടുത്തിരുന്നു. 2003ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് 35 ഓളം പേരാണു പരാതിയുമായി കോടതിയെ സമീപിച്ചത്.